തിരുവനന്തപുരം: ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ എക്‌സറേ ടെക്നോളജിയിൽ അപ്രന്റീസ് ട്രെയിനിയായി റേഡിയോളജിക്കൽ ടെക്‌നിക്,​ അഡ്വാൻസ്ഡ് മെഡിക്കൽ ഇമേജിംഗ് ടെക്നോളജി എന്നീ വിഷയങ്ങളിൽ അംഗീകൃത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 8000 രൂപയായിരിക്കും സ്റ്രെെപൻഡ്. താത്പര്യമുള്ളവർ 10ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.sctimst.ac.in