കോവളം: പാച്ചല്ലൂർ ദേവി നഗർ റസിഡന്റ്സ് അസോസിയേഷൻ, കേരളകൗമുദി കോവളം ബ്യൂറോ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വെള്ളയമ്പലം ഡോ. അഗർവാൾസ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധനാക്യാമ്പ് ഇന്ന് രാവിലെ 8.30ന് നടക്കും. പാച്ചല്ലൂർ (ചുടുകാട് ) ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തിന് എതിർവശത്തെ ഗുരുമന്ദിരത്തിന് സമീപമുള്ള ഹാളിൽ നടക്കുന്ന ക്യാമ്പ് തിരുവല്ലം എസ്.ഐ സമ്പത്ത് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ബി. ജയചന്ദ്രൻ അദ്ധ്യക്ഷനായിരിക്കും. കേരളകൗമുദി കോവളം ലേഖകൻ സി. ഷാജിമോൻ, സെക്രട്ടറി ആർ.എസ്. അഭിലാഷ്, ട്രഷറർ പി. അജിത്കുമാർ, അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിക്കും. ഫോൺ: 9746442587, 9746887479.