ആറ്റിങ്ങൽ:ആറ്റിങ്ങൽ വലിയകുന്നിൽ സ്ഥിതിചെയ്യുന്ന ജല അതോറിറ്റിയുടെ വക്കം- അഞ്ചുതെങ്ങ് ശുദ്ധജല വിതരണ പദ്ധതിയുടെ സംഭരണികൾ വൃത്തിയാക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ 18,​19 തീയതികളിൽ കിഴുവിലം,​ചിറയിൻകീഴ്,​ അഞ്ചുതെങ്ങ്,​കടയ്ക്കാവൂർ,​വക്കം എന്നീ ഗ്രാമ പഞ്ചായത്തുകളിൽ പൂർണമായും ജലവിതരണം തടസപ്പെടും.