കോവളം: പനത്തുറയിൽ പതിനേഴുകാരനെ കുത്തിപ്പരിക്കേല്പിച്ച പ്രതി പിടിയിൽ. പനത്തുറ വടക്കേ കൂനംതുരുത്തിൽ ഹരി(26)ആണ് പിടിയിലായത്. പനത്തുറ പുതുവൽ വീട്ടിൽ ഷിജിയെ ആക്രമിച്ച കേസിലായിരുന്നു അറസ്റ്റ്. ഏതാനും നാളുകൾക്ക് മുമ്പ് ഇരുവരും തമ്മിൽ കൂനംതുരുത്തിൽവച്ച് വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ ഷിജി പൂന്തുറ സി.എച്ച്.സിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കരുമത്തെ ബന്ധുവീട്ടിൽ നിന്ന് ഇന്നലെ പുലർച്ചയോടെ തിരുവല്ലം എസ്.ഐ സമ്പത്ത് , കിരൺ, സി.പി.ഓ അരുൺ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.