പാറശാല: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രാധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം കോൺഗ്രസ് പ്രവർത്തകർ സമുചിതമായി ആചരിച്ചു. കോൺഗ്രസ് പാറശാല ബ്ലോക്ക് കമ്മിറ്റി ഓഫീസ് ഹാളിൽ നടന്ന ജന്മദിനാചരണം മുൻ എം.എൽ.എ എ.ടി. ജോർജ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വിചാർ വിഭാഗ് പാറശാല നിയോജക മണ്ഡലം ചെയർമാൻ അഡ്വ. മഞ്ചവിളാകം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സെക്രട്ടറി ആർ. വത്സലൻ, ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി വി. ബാബുക്കുട്ടൻ നായർ, ഡി.സി.സി ജനറൽ സെക്രട്ടറി പാറശാല സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.