ആറ്റിങ്ങൽ: " വിദ്യാലയം പ്രതിഭകൾക്കൊപ്പം " പദ്ധതിയുടെ ഭാഗമായി ആലംകോട് ജി.എൽ.പി.എസിലെ വിദ്യാർത്ഥികൾ ആയോധനമേഖലയിൽ പ്രതിഭ തെളിയിച്ച ഹൻഷി എസ്. നാസിറുദീനെ ആദരിച്ചു. എച്ച്.എം. സുധ, പി.ടി. എ പ്രസിഡന്റ് സീനാ അദ്ധ്യാപകരായ വിജയകുമാരി, പ്രമോദ്, സി.ആർ.സി കോ ഓർഡിനേറ്റർ ഷീബ എന്നിവർ നേതൃത്വം നൽകി.