ആറ്റിങ്ങൽ: കുടുംബശ്രീ ജില്ലാമിഷൻ നടപ്പാക്കുന്ന സ്നേഹിത കോളിംഗ് ബെൽ പദ്ധതിയിൽ ഉൾപ്പെട്ട 25 ാം വാർഡിലെ അംഗങ്ങളായ ശാന്ത, ബേബി എന്നിവരുടെ വീടുകൾ നഗരസഭാ ചെയർമാൻ എം. പ്രദീപ് സന്ദർശിച്ചു. ഗുണഭോക്‌താക്കൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാമെന്ന് ചെയർമാൻ ഉറപ്പ് നൽകി. വാർഡ് കൗൺസിലർ എസ്. ഷീജ, കുടുംബശ്രീ ചെയർപേഴ്സൺ എ. റീജ, മെമ്പർ സെക്രട്ടറി മനോജ്, എന്നിവരും പങ്കെടുത്തു.