ആറ്റിങ്ങൽ: നഗരസഭാതല കേരളോത്സവം 2019ന്റെ ഉദ്ഘാടനം അവനവഞ്ചേരി ഗ്രാമത്തുംമുക്ക് നഗരസഭാ കമ്മ്യൂണിറ്റി ഹാളിൽ ചെയർമാൻ എം. പ്രദീപ് നിർവഹിച്ചു. കൗൺസിലർമാരായ റുഖൈനത്ത്, അവനവഞ്ചേരി രാജു, സി.ആർ. ഗായത്രീദേവി, ഗീതാകുമാരി, എം. താഹിർ, ടി.ആർ. കോമളകുമാരി, കെ.എസ് . സന്തോഷ് കുമാർ, രെജി എന്നിവർ പങ്കെടുത്തു.