വർക്കല: തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ചെമ്മരുതി ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പാഥേയം പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം ആദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ജയസിംഹൻ, അരുണ എസ്.ലാൽ, അംഗങ്ങളായ ജനാർദ്ദനക്കുറുപ്പ്, തങ്കപ്പൻ, സുഭാഷ്, അരവിന്ദൻ, ജെസ്സി, ജയലക്ഷ്മി, രജനി പ്രേംജി, ഗീതാകുമാരി, സെക്രട്ടറി സുപിൻ, അസി. സെക്രട്ടറി പി.കെ.നിഥിൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് അജി സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൺ ബേബിസേനൻ നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ അഗതികളായ 95 പേർക്ക് എല്ലാ ദിവസവും ഉച്ചയ്ക്ക് 1ന് കുടുംബശ്രീ വഴി അതാത് വീടുകളിൽ ഭക്ഷണം എത്തിക്കുന്ന പദ്ധതിയാണ് പാഥേയം. ഗ്രാമപഞ്ചായത്ത് വിഹിതം ഒരു വർഷത്തേക്ക് 41,6100രൂപയും ജില്ലാ പഞ്ചായത്ത് 66,24150 രൂപയും സർക്കാർ വിഹിതമായി 34,6750രൂപയും ഉപ്പെടെ 13,87,000രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് .സലിം പറഞ്ഞു.