ksta

കാട്ടാക്കട: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) 29ാം കാട്ടാക്കട ഉപജില്ലാ സമ്മേളനം ജില്ലാ സെക്രട്ടറി എം.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ എണ്ണം പരിഗണിക്കാതെ എല്ലാ ഹൈസ്ക്കൂളുകളിലും ഇംഗ്ലീഷ് അദ്ധ്യാപക തസ്തിക അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സി. പ്രസാദ് രാജേന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് പി. സുജുമേരി, ഉപജില്ലാ സെകട്ടറി എൻ. ശ്രീകുമാർ, ട്രഷറർ ആർ. പ്രസാദ്, ആർ. റമീല, എസ്. പ്രവീൺ, സ്വാഗത സംഘം ചെയർമാൻ ജെ. ബീജു, എൻ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. പുതിയ ഉപജില്ലാ പ്രസിഡന്റായി ജി. രാജനെയും സെക്രട്ടറിയായി എൻ. ശ്രീകുമാറിനെയും ട്രഷററായി എസ്. പ്രവീണിനെയും യോഗം തിരഞ്ഞെടുത്തു.