തിരുവനന്തപുരം:ജില്ലയിലെ വിവിധ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ തൊഴിലധിഷ്ഠിത പരിശീലന പരിപാടി സംഘടിപ്പിച്ചു.കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ്‌വർക്കിംഗ്,ഡിജിറ്റൽ ഇലക്ട്രോണിക്‌സ്,ബേസിക് ഇലക്ട്രോണിക്‌സ്, ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ,ഒാട്ടോകാഡ് എന്നീ വിഭാഗങ്ങളിലാണ് പരിശീലനം സംഘടിപ്പിച്ചത്.ആലംകോട്, കിളിമാനൂർ,ഞെക്കാട്,മുളവന എന്നിവിടങ്ങളിലെ ഹയർസെക്കൻഡറി സ്‌കൂളുകളിൽ നിന്നും 240 വിദ്യാർത്ഥികൾ പങ്കെടുത്തു. മൂന്നാഴ്ച ദൈർഘ്യമുള്ള പരിശീലന പരിപാടിയോടനുബന്ധിച്ച് നടന്ന സമ്മേളനം രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി ചെയർമാൻ ഡോ.ബിജുരമേശ് ഉദ്ഘാടനം ചെയ്‌തു.കോളേജ് പ്രിൻസിപ്പൽ ഡോ.കെ.സി.രവീന്ദ്രനാഥൻ, വൈസ് പ്രിൻസിപ്പൽ ഡോ.കെ.ബാലൻ,വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികൾ എന്നിവർ പങ്കെടുത്തു.