uparodham

കിളിമാനൂർ: യൂത്ത് കോൺഗ്രസ് നഗരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളല്ലൂർ ഗ്രാമത്തെ ക്വാറിമാഫിയയ്ക്ക് തീറെഴുതി നൽകാനുള്ള നഗരൂർ ഗ്രാമപഞ്ചായത്തിന്റെയും സെക്രട്ടറിയുടെയും ചട്ടവിരുദ്ധമായ നടപടിക്കെതിരെയും പഞ്ചായത്ത് മിനിട്സ് ബുക്കിൽ ക്രമക്കേട് നടത്തി ക്വാറിമാഫിയയ്ക്ക് ലൈസൻസ് നൽകിയ നഗരൂർ ഗ്രാമപഞ്ചായത്തിന്റെ നടപടി റദ്ദുചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടും വെള്ളല്ലൂർ പോരിയോട് മലയെ സംരക്ഷിക്കുന്നതിനു വേണ്ടി സേവ് വെള്ളല്ലൂർ എന്ന മുദ്രാവാക്യമുയർത്തികൊണ്ട് നഗരൂർ ഗ്രാമപഞ്ചായത്തിലേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അനന്തുകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി സെക്രട്ടറി എം.എം. നസീർ ഉദ്ഘടനം ചെയ്തു സംസാരിച്ചു. തുടർന്ന് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അഡ്വ. വിഷ്ണുരാജ്, ബി. രത്നാകരപിള്ള, പഞ്ചായത്ത് അംഗം കൂടാരം സുരേഷ്, ശോഭ ടി. എസ്, ലാലി ജയകുമാർ, പ്രേംലാൽ എന്നിവർ സംസാരിച്ചു.