vld-1-

വെള്ളറട: സി.ബി.എസ്.ഇ സൗത്ത്സോൺ സഹോദയയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കിഡ്സ് ഫെസ്റ്റിവൽ കുന്നത്തുകാൽ ശ്രീചിത്തിരതിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്കൂളിൽ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് ജയശങ്കർ പ്രസാദ്, ചിത്തിര തിരുനാൾ സ്കൂൾ മാനേജർ ടി. സതീഷ് കുമാർ കിഡ്സ് ഫെസ്റ്റിവൽ ജനറൽ കൺവീനർ എസ്. പുഷ്പവല്ലി, സഹോദയ ജനറൽ സെക്രട്ടറി മരിയ ജോ ജഗദീഷ്, ട്രഷറർ ഷാഹുൽ ഹമീദ്, തുടങ്ങിയവർ സംസാരിച്ചു. തിരുവന്തപുരം കൊല്ലം, പത്തനതിട്ട ജില്ലകളിലെ മൂവായിരത്തിൽ പരം വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. 15 വേദികളിലായാണ് മത്സരം നടക്കുന്നത്.