തിരുവനന്തപുരം: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന റബർ ടാപ്പിംഗ് തൊഴിലാളികൾക്ക് രണ്ടാഴ്ചത്തെ സൗജന്യ റേഷനും ഒാരോ തൊഴിലാളിക്കും 5000 രൂപ വീതം അടിയന്തര ധനസഹായവും അനുവദിക്കണമെന്ന് പുരോഗമന കർഷക സമിതി (ഫോർവേഡ് ബ്ളോക്ക്) സംസ്ഥാന പ്രസിഡന്റ് അഡ്വ. പോത്തൻകോട് ഡി. വിജയൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.