inagaration

കിളിമാനൂർ :സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കൂ, സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക തുടങ്ങി പ്രമേയങ്ങൾ അവതരിപ്പിച്ച് കെ.എസ്.ടി.എ കിളിമാനൂർ ഉപജില്ലാ സമ്മേളനം കിളിമാനൂർ എസ്.എൻ ഓഡിറ്റോറിയത്തിൽ നടന്നു. സമ്മേളനം സംസ്ഥാന സെക്രട്ടറി എൻ.ടി. ശിവരാജൻ ഉദ്ഘാടനം ചെയ്തു. പി.വി. രാജേഷ്, എസ്. ജവാദ്, എം.എസ്. സുരേഷ് ബാബു, വി.ആർ. സാബു, എ.എസ്. ബെൻ റജി, സി.എസ്. സജിത, ആർ.കെ. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു. വി. വിജയാനന്ദൻ നായർ എൻഡോവ്മെന്റ് വിതരണവും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ. പ്രേമചന്ദ്രന് അനുമോദനവും സി.പി.എം കിളിമാനൂർ ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വക്കേറ്റ് എസ്. ജയചന്ദ്രൻ നിർവഹിച്ചു. രക്തസാക്ഷി പ്രമേയം എം എസ്. ശശികലയും അനുശോചനപ്രമേയം സി.എസ്. അനീഷും നടത്തി. സംഘടന റിപ്പോർട്ട് ആർ. വിദ്യാ വിനോദും പ്രവർത്തന റിപ്പോർട്ട് എസ്, സുരേഷ് കുമാറും വരവ് ചെലവ് കണക്ക് ഷെമീർ ഷൈനും അവതരിപ്പിച്ചു. ഉപജില്ലാ പ്രസിഡന്റ് കെ.വി. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ സ്വാഗതസംഘം വൈസ് ചെയർമാനും സി.പി.എം കിളിമാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എൻ. പ്രകാശ് സ്വാഗതവും ബിനു കൃതജ്ഞതയും രേഖപ്പെടുത്തി. ഭാരവാഹികളായി കെ.വി. വേണുഗോപാൽ (പ്രസിഡന്റ്) വി. ലെനിൻ, എസ്.എസ്. ബിജു, എസ്. മനോജ് (വൈസ് പ്രസിഡന്റുമാർ), എസ്. സുരേഷ് കുമാർ (സെക്രട്ടറി), എം.എസ്. ശശികല സി.എസ്. അനീഷ്, കെ. നവാസ് ( ജോയിന്റ് സെക്രട്ടറിമാർ), എസ്. ഷെമീർ ഷൈൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.