തിരുവനന്തപുരം: ശബരിമല തീർത്ഥാടന കാലത്ത് ഗതാഗത ക്രമീകരണജോലിക്കായി സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കും. വിരമിച്ച പൊലീസുകാർ, വിമുക്തഭടന്മാർ, എൻ.സി.സി സർട്ടിഫിക്കറ്റുകാർ എന്നിവർക്ക് അപേക്ഷിക്കാം. 19ന് മുമ്പ് ഫോർട്ട് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിൽ അപേക്ഷ നൽകണം.