തിരുവനന്തപുരം:നെല്ലിക്കാട് ഖാദിരിയ്യ ട്രസ്റ്റിന്റെ മാദ്ധ്യമ ശ്രേഷ്ഠാ പുരസ്‌കാരം കേരളകൗമുദി പോത്തൻകോട് ലേഖകൻ പി.സുരേഷ്ബാബുവിനും കർമ്മ ശ്രേഷ്ഠാ പുരസ്‌കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിനും നൽകുമെന്ന് ട്രസ്റ്റ് ചെയർമാൻ എ.സൈനുലാബ്ദീൻ മുസലിയാർ, ജനറൽ കൺവീനർ ബാദുഷ, സെക്രട്ടറി അബ്ദുൽ റഷീദ്, കൺവീനർ പനച്ചമൂട് ഷാജഹാൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ദൂരദർശൻ കേന്ദ്രത്തിലെ സി.ജെ.അബ്ദുൽ വാഹീദിന് മികച്ച വാർത്താ അവതാരകനുള്ള അവാർഡും ജി.നന്ദകുമാർ, അനൂപ്, ആർ. വിമൽകുമാർ, ശ്രീകുമാർ, സജാദ്, അൻസാർ, ശരത്, രജനീഷ്, മനു സി.കണ്ണൂർ എന്നിവർക്ക് മാദ്ധ്യമ അവാർഡുകളും നൽകും. 21ന് ഖാദിരിയ്യ അറബിക് കോളേജിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരം വിതരണം ചെയ്യും.