ആറ്റിങ്ങൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 19ന് രാവിലെ 10 മുതൽ ആറ്റിങ്ങൽ വ്യാപാരി ഭവനിൽ ലേബർ രജിസ്ട്രേഷൻ ക്യാമ്പ് നടക്കും. അസിസ്റ്റന്റ് ലേബർ ഓഫീസർ എസ്.എസ്. വിജയകുമാർ ക്ലാസെടുക്കും. പ്രസിഡന്റ് ഇക്ബാൽ,​ സെക്രട്ടറി കണ്ണൻ,​ ട്രഷറർ അനിൽകുമാർ എന്നിവർ നേതൃത്വം നൽകും.