തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് തടഞ്ഞു വച്ചിരിക്കുന്ന 50 ശതമാനം ശമ്പളം ഉടൻ വിതരണം ചെയ്യണമെന്നവശ്യപ്പെട്ട് എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ലാമോട്ടോർ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) തമ്പാനൂർ ബസ് ടെർമിനലിൽ കൂട്ടസത്യാഗ്രഹം നടത്തി. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. ജയപാലൻ ഉദ്ഘാടനം ചെയ്തു. എം. ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പട്ടം ശശിധരൻ, മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ നേതാക്കളായ സുനിൽ മതിലകം, കാലടി പ്രേമചന്ദ്രൻ, മൈക്കിൾ ബാസ്റ്റ്യൻ, പി. ഗണേശൻനായർ, എസ്. രാജേഷ് കുമാർ, പി. കുമാർ, തമ്പാനൂർ വിപിൻ എന്നിവർ പ്രസംഗിച്ചു. ഹരികുമാർ, തമ്പാനൂർ മുരുകൻ, പി.ആർ. ആത്മരാജൻ, എ. മുജീബ്, എ. മാഹിൻ എന്നിവർ നേതൃത്വം നൽകി.