photo

നെടുമങ്ങാട്: കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് ശബരിമല തീർത്ഥാടകരുടെ സൗകര്യാർത്ഥ ഇന്ന് മുതൽ പമ്പയിലേക്ക് സ്പെഷ്യൽ ബസ് സർവീസ് നടത്താൻ തീരുമാനിച്ചു. ഈ ആവശ്യം ഉന്നയിച്ച് ബി.ജെ.പി, ഹിന്ദു ഐക്യവേദി നേതാക്കൾ ഡി.ടി.ഒയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. വൃശ്ചികം ഒന്നു മുതൽ മണ്ഡല, മകരവിളക്ക് സീസണിൽ രാത്രി 8ന് വെമ്പായം വഴി പമ്പ സർവീസ് നടത്താനാണ് തീരുമാനം. ബി.ജെ.പി നെടുമങ്ങാട് ഏരിയാ പ്രസിഡന്റ് കെ. ഉദയകുമാർ, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി വി. ശ്രീകുമാർ, താലൂക്ക് സെക്രട്ടറി സുരേഷ്, ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം നെട്ടയിൽ സുനി, മുൻ കൗൺസിലർ ഹരിപ്രസാദ്, വിശ്വഹിന്ദു പരിഷത്ത് നെടുമങ്ങാട് ജില്ലാ സംഘടനാ സെക്രട്ടറി സലീന്ദ്രൻ, കരുപ്പൂര് വിജയൻ എന്നിവർ പങ്കെടുത്തു. തീരുമാനത്തിൽ നിന്നും ഡിപ്പോ അധികൃതർ പിന്മാറിയാൽ ഉപരോധം അടക്കമുള്ള സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു.