തിരുവനന്തപുരം: കുടുംബശ്രീ ജില്ലാമിഷൻ ജെൻഡർ പദ്ധതിയുടെ ഭാഗമായി ഒറ്റപ്പെട്ട് താമസിക്കുന്നവരെ കണ്ടെത്തി ആവശ്യമായ സഹായം ലഭ്യമാക്കുന്ന 'സ്‌നേഹിത കോളിംഗ് ബെൽ ' പദ്ധതി വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എ.സി. മൊയ്‌തീൻ നിർവഹിച്ചു. കാട്ടാക്കട ഇളവൻകോണം പുണർതം ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐ.ബി. സതീഷ് എം.എൽ.എ അദ്ധ്യക്ഷനായി. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മുഖ്യാതിഥിയായി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. സ്റ്റീഫൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരത്ചന്ദ്രൻ നായർ, സി.ഡി.എസ് ചെയർപേഴ്സൺ അനസൂയ, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ പ്രമോദ്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സോയാ തോമസ് തുടങ്ങിയവർ സംസാരിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത സ്വാഗതവും നിഷാ സുകുമാരൻ നന്ദിയും പറഞ്ഞു. 21 വരെയാണ് വാരാചരണം നടക്കുന്നത്. ജില്ലയിലെ ഒറ്റപ്പെട്ട് താമസിക്കുന്ന 2156 പേരാണ് പദ്ധതിയുടെ ഭാഗമാകുക.