പാലോട്: കാട്ടുപന്നിയെ വേട്ടയാടി വാഹനത്തിൽ കടത്തിയ കേസിൽ നാലുപേരെയും പന്നിയിറച്ചി കടത്താൻ ശ്രമിച്ച വാഹനവും ഫോറസ്റ്റ് അധികൃതർ പിടികൂടി. വേലൻ മുക്ക് ഇന്ദു ഭവനിൽ ഷിബു, മാറനാട് സജി മന്ദിരത്തിൽ സാബു, മേലേ തേവരുകോണം ജീനാ മൻസിലിൽ ജലീൽ, സന്തോഷ് ഭവനിൽ സന്തോഷ് എന്നിവരെയാണ് പാലോട് റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. റെയ്ഞ്ച് ഓഫീസർ ബി. അജിത്കുമാർ, ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ഷിജു, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ.ബി. അരുൺ, ബീറ്റ്ഫോറസ്റ്റ് ഓഫീസർ മാരായ ഷാനവാസ്, മുഹമ്മദ് നസിം, വാച്ചർ എ. രാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.