hoppam

വെഞ്ഞാറമൂട്: ശിശുദിനത്തോട് അനുബന്ധിച്ച് ഈ 28 വരെ വിദ്യാലയ പരിസരത്തുള്ള പ്രതിഭകളെ തിരിച്ചറിയുകയും അവരുടെ വിട്ടിലെത്തി അവരുമായി സംവദിക്കുന്നതിനുമായി പൊതുവിദ്യാഭ്യസ വകുപ്പ് നടപ്പിലാക്കുന്ന "വിദ്യാലയം പ്രതിഭകളോടൊപ്പം " എന്ന പദ്ധതിയുടെ ഭാഗമായി കൊപ്പം ഗവ. എൽ .പി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷാകർത്താക്കളും പ്രധാനാദ്ധ്യാപിക എസ്. ഷൈലയുടെ നേതൃത്വത്തിൽ കലാകാരികളായ ഒമന, ബേബി സഹോദരിമാരുടെ വീട് സന്ദർശിച്ചു. 1970 കളിൽ നാദസ്വര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വനിതാ രത്നങ്ങളാണ് കൊപ്പം "ഓമന സിസ്റ്റേഴ്സ് " എന്ന് അറിയപ്പെടുന്ന ഈ പ്രതിഭകൾ. കൊപ്പം ഗവ. എൽ.പി.സ്കുളിലെ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്ന ഇവർ വിദ്യാലയ രംഗത്തും കലാരംഗത്തുമുണ്ടായിരുന്ന അവരുടെ അനുഭവങ്ങൾ കുട്ടികളോട് പങ്കുവച്ചു.