saraswathy

കിളിമാനൂർ: പേപ്പട്ടിയുടെ ആക്രമണത്തിൽ കിളിമാനൂർ ചൂട്ടയിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ചുപേർക്ക് ഗുരുതര പരിക്ക്. ചൂട്ടയിൽ ബിന്ദു ഭവനിൽ സരസ്വതി അമ്മ (65), മലയാമഠം അശ്വതി ഭവനിൽ ഉണ്ണി (30), ചൂട്ടയിൽ പ്രണവം വീട്ടിൽ നീലാംബരൻ (76), പുല്ലയിൽ ഉദയകുന്നം വിഷ്‌ണു (30), പൊരുന്തമൺ തുഷാരത്തിൽ തുളസീധരൻ (62) എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെ വൈകിട്ട് ആറരയോടെ വീടിന് മുന്നിൽ സന്ധ്യാദീപം തെളിക്കുന്നതിനിടെയാണ് സരസ്വതി അമ്മയെ പേപ്പട്ടി കടിച്ചത്. ഇവരുടെ മുഖത്തിനും കൈയ്‌ക്ക് സാരമായ മുറിവേറ്റു. പരിക്കേറ്റ എല്ലാവരും കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രാഥമിക ചികിത്സ തേടി. ഇവരെ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.