vakkom

തിരുവനന്തപുരം: ദേശീയ പത്രദിനത്തോടനുബന്ധിച്ച് വക്കം മൗലവി ഫൗണ്ടേഷനും കേരള മീഡിയ അക്കാഡമിയും സംയുക്തമായി 'വനിതാ പത്രപ്രവർത്തനം കേരളത്തിൽ' എന്ന വിഷയത്തിൽ വക്കം മൗലവി ഫൗണ്ടേഷൻ ഹാളിൽ സെമിനാർ സംഘടിപ്പിച്ചു .മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു ഉദ്ഘാടനം ചെയ്തു. വക്കം മൗലവി ഫൗണ്ടേഷൻ പ്രസിഡന്റ് പ്രൊഫ.വി.കെ.ദാമോദരൻ അദ്ധ്യക്ഷനായി. സരസ്വതി നാഗരാജൻ,​ കെ.എ.ബീന,​ എ.സുഹൈർ,​ ഡോ.കായംകുളം യൂനുസ്,​ ഡോ.ഒ.ജി.സജിത, റാം കമൽ,​ അൻസാരി മുഹമ്മദ് എന്നിവർ സംസാരിച്ചു. തുടർന്ന് മാദ്ധ്യമ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റർ പ്രദർശന മത്സരം നടന്നു. ജല അതോറിട്ടി മുൻ ചീഫ് എൻജിനിയർ ബി.എഫ്.എച്ച്.ആർ. ബിജ്‌ലി രചിച്ച രണ്ട് ഗ്രന്ഥങ്ങൾ എ.സുഹൈർ കൊട്ടിയം നഹാസിന് നൽകി പ്രകാശനം ചെയ്തു.