നെടുമങ്ങാട് :ആനാട് പഞ്ചായത്തിലെ വയലോര കർഷക സഞ്ചാര സംഗമം രണ്ടാം ഘട്ടം വഞ്ചുവം കൂപ്പ് ഏലായിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന്റെ നേതൃത്വത്തിൽ നടന്നു.മുപ്പതിലേറെ കർഷകർ പാട്ടകൃഷി ചെയ്യുന്ന പ്രദേശമാണിത്.ജില്ലാ പഞ്ചായത്ത് മെമ്പർ ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് എസ്.ഷീല,വാർഡ് മെമ്പർമാരായ പാണയം നിസാർ,പ്രഭ,സിന്ധു,കൃഷി ഓഫീസർ എസ്.ജയകുമാർ,കർഷകരായ സ്റ്റീഫൻ,വിൻസന്റ് തുടങ്ങിയവർ പ്രസംഗിച്ചു.