march

കിളിമാനൂർ: ഷോപ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന ഫെഡറേഷന്റെ നേതൃത്വത്തിൽ ഈ മാസം 21ന് രാജ്ഭവൻ മാർച്ച്‌ നടത്തുന്നതിന്റെ ഭാഗമായി സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ കിളിമാനൂർ ജംഗ്ഷനിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ചെറുകിട വ്യാപാര മേഖലയിൽ നൂറു ശതമാനം വിദേശനിക്ഷേപം അനുവദിച്ച കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കുക, വ്യാപാര മേഖലയെ തകർക്കുന്ന നിയന്ത്രണം ഇല്ലാത്ത ഓൺലൈൻ വ്യാപാരത്തിന് ബഹുരാഷ്ട്ര കുത്തക കമ്പനികൾക്ക് അനുമതി നൽകിയ തീരുമാനം പിൻവലിക്കുക, തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന തൊഴിൽ നിയമഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ് രാജ്ഭവൻ മാർച്ച്.

സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റും കേരള മിനറൽ ഡെവലപ്പ്മെന്റ് കോർപറേഷൻ ചെയർമാനുമായ അഡ്വ. മടവൂർ അനിൽ ധർണ ഉദ്ഘാടനം ചെയ്തു. ഷോപ്പ്സ് യൂണിയൻ കിളിമാനൂർ ഏരിയ പ്രസിഡന്റ്‌ എസ്. ശ്രീനാഥ് അദ്ധ്യക്ഷനായി. ഷോപ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ജി. വിജയകുമാർ, സി.ഐ.ടി.യു കിളിമാനൂർ ഏരിയ സെക്രട്ടറി കെ. വത്സലകുമാർ, ഷോപ്‌സ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജെ. സുധീർ, യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കല്ലമ്പലം ബഷീർ, ആർ.കെ. ബൈജു, എസ്. ലുക്ക്മാൻ, എൻ. സരളമ്മ എന്നിവർ സംസാരിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി ആർ. അരുൺ സ്വാഗതവും. ഏരിയ ട്രഷറർ കിളിമാനൂർ ഹക്കീം നന്ദിയും പറഞ്ഞു.