തിരുവനന്തപുരം: വിദ്യാർത്ഥികളിൽ ചരിത്ര പൈതൃക അവബോധം വളർത്തുന്നതിനായി ആർക്കൈവ്സ് വകുപ്പ് സംഘടിപ്പിക്കുന്ന ചരിത്ര ക്വിസിന്റെ തിരുവനന്തപുരം മേഖലാതല മത്സരം നാളെ രാവിലെ 10ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്പലത്തിൽ നടക്കും. വിജയികൾക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മാനം നൽകും.