4

പോത്തൻകോട് : വാർഷിക പദ്ധതി വിഹിതത്തിന്റെ 27.12 ശതമാനം മാത്രമേ ചെലവഴിച്ചുള്ളൂ എന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി അംഗങ്ങൾ പോത്തൻകോട് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ഇതേതുടർന്ന് ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു. സെക്രട്ടറി സുനിൽ അബ്ബാസിനെ തടഞ്ഞുവയ്ക്കുകയും ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ എം.ബാലമുരളി, പ്രമോദ് മണ്ണറ, ഗിരിജകുമാരി, ആശ, അനിതകുമാരി എന്നിവരാണ് ഉപരോധ സമരത്തിൽ പങ്കെടുത്തത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ സാന്നിദ്ധ്യത്തിൽ 20ന് നിർവഹണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പദ്ധതി പ്രവർത്തനം ത്വരിതപ്പെടുത്താമെന്ന ഉറപ്പിലാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.