കണ്ണൂർ: സർവകലാശാല സ്റ്രേഡിയത്തിൽ നടക്കുന്ന 63-ാം സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ വേഗരാജാക്കന്മാരെ ഇന്നറിയാം. കായിക മേളയുടെ ഗ്ലാമർ ഇനമായ 100മീറ്ററിന്റെ വീറും വാശിയുമേറിയ ഫൈനൽ മത്സരങ്ങൾ സ്റ്റേഡിയത്തിൽ ഉച്ചയോടെ ആരംഭിക്കും. 100മീറ്റർ മത്സരങ്ങൾക്ക് പുറമെ 21ഫൈനലുകളാണ് ഇന്ന് നടക്കുക. സീനിയർ ആൺകുട്ടികളുടെ 5കിലോമീറ്റർ നടത്തം,​ സബ് ജൂനിയർ,​ ജൂനിയർ വിഭാഗത്തിന്റെ ഡിസ്കസ് ത്രോ,​ ജൂനിയർ പെൺകുട്ടികളുടെ ലോംഗ് ജംപ്,​ സീനിയർ വിഭാഗം ഷോട്പുട്ട്,​ ജൂനിയർ ആൺകുട്ടികളുടെയും സബ് ജൂനിയർ പെൺകുട്ടികളുടെയും ഹൈജംപ്,​ സീനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോ,​ ജൂനിയർ പെൺകുട്ടികളുടെ പോൾവാൾട്ട്,​ ജൂനിയർ സീനിയർ വിഭാഗം 400മീറ്റർ ഹർഡിൽസ് എന്നീ ഇനങ്ങളിലായിരിക്കും ഫൈനൽ മത്സരങ്ങൾ.