തിരുവനന്തപുരം: കേരള ലത്തീൻ കത്തോലിക്ക അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗയമായുള്ള സ്വാഗത സംഘം ഓഫീസ് ഇന്ന് രാവിലെ 10ന് പൂങ്കുളം ഫാത്തിമ മാതാ ദേവാലയ അങ്കണത്തിൽ ഫാ. റോജൻ എസ് റോബർട്ട് ഉദ്ഘാടനം ചെയ്യും. രൂപതാ പ്രസിഡന്റ് പാട്രിക് മൈക്കിൾ,​ ജനറൽ സെക്രട്ടറി ജോസ് മെസ്‌മിൻ,​ കോവളം ഫെറോന പ്രസിഡന്റ് ഷിമ്മി ജോസ്,​ സെക്രട്ടറി പുഷ്‌പരാജ് എന്നിവർ പങ്കെടുക്കും.