1-0
കഴിഞ്ഞദിവസം നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ മത്സരത്തിൽ അർജന്റീന ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി. 13-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ സൂപ്പർതാരം ലയണൽ മെസിയാണ് അർജന്റീനയുടെ ഗോൾ നേടിയത്. ഇൗവർഷത്തെ കോപ്പ അമേരിക്ക ഫുട്ബാളിന്റെ സെമിയിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്രസീലിനോട് തോൽക്കേണ്ടിവന്നതിന് അർജന്റീനയുടെ തിരിച്ചടിയായി ഇൗ വിജയം. മത്സരത്തിന്റെ ഒൻപതാം മിനിട്ടിൽ ബ്രസീലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗബ്രിയേൽ ജീസസ് പുറത്തേക്കടിച്ച് കളഞ്ഞതിന് പിന്നാലെയാണ് മെസി പെനാൽറ്റി ഗോളാക്കിയത്. മെസിയുടെ ആദ്യഷോട്ട് ബ്രസീലിയൻ ഗോളി ആലിസൺ തട്ടിയകറ്റിയത് മെസി വീണ്ടും പിടിച്ചെടുത്ത് വലകുലുക്കുകയായിരുന്നു. പരിക്കറ്റ നെയ്മറെ കൂടാതെയാണ് ബ്രസീലിൽ കളിക്കാനിറങ്ങിയത്.
സമീപകാലത്തെ അർജന്റീനാ ടീമിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ബ്രസീലിനെതിരെ കണ്ടത്. കോപ്പയ്ക്ക് ശേഷമുള്ള അഞ്ച് മത്സരങ്ങളിൽ മൂന്നാം ജയമാണ് അർജന്റീനയുടേത്. അതേസമയം കോപ്പയ്ക്ക് ശേഷം ബ്രസീലിന് വിജയിക്കാൻ കഴിയാത്ത തുടർച്ചയായ അഞ്ചാം മത്സരമാണിത്.
കോപ്പയിൽ തോറ്റശേഷം സംഘാടകരെ കുറ്റപ്പെടുത്തിയതിന് വിലക്കിലായിരുന്ന മെസിയുടെ തിരിച്ചുവരവായിരുന്നു ബ്രസീലിനെതിരെ.
ഏഴടിമേലേ സ്പാനിഷ് മാമാങ്കം
7-0
കാഡിസ് : കഴിഞ്ഞദിവസം നടന്ന യൂറോകപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ട് മത്സരത്തിൽ സ്‌പെയ്ൻ മറുപടിയില്ലാത്ത ഏഴ് ഗോളുകൾക്ക്
..........................തകർത്ത് എഫ്ഗ്രൂപ്പിൽ ഒന്നാമതെത്തി. മൊറാട്ട, സാന്റി കസോള, പൗടോറസ്, പാബ്ളോ സറാബിയ, ഡാനിയേൽ ഒൽമോ, ജെറാഡ് മൊറേനോ, നവാസ് എന്നിവരാണ് സ്‌പെയ്നിന് വേണ്ടി സ്കോർ ചെയ്തത്. ഗ്രൂപ്പ് എഫിൽ ഒൻപത് മത്സരങ്ങളിൽനിന്ന് 23 പോയിന്റ് നേടിയ സ്‌പെയ്ൻ നേരത്തെ തന്നെ യൂറോകപ്പ് യോഗ്യത നേടിയിരുന്നു.
കഴിഞ്ഞരാത്രി നടന്ന മറ്റ് മത്സരങ്ങളിൽ ഡെൻമാർക്ക് 6-0 ത്തിന് ജിബ്രാൾട്ടറിനെയും ഇറ്റലി 3-0ത്തിന് ബോസ്‌നിയയെയും തോൽപ്പിച്ചു.
3-0
എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ലിച്ചെൻസ്റ്റീനെ തകർത്ത ഫിൻലൻഡ് യൂറോകപ്പിന് യോഗ്യത നേടി. ആദ്യമായാണ് ഫിൻലൻഡ് ഒരു മേജർ ടൂർണമെന്റിന് യോഗ്യത നേടുന്നത്.
ശ്രീകാന്ത് സെമിയിൽ തോറ്റു
ഹോംഗ്കോംഗ് ഒാപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയും പൊലിഞ്ഞു. ഇന്നലെ പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് സെമിഫൈനലിൽ തോൽക്കുകയായിരുന്നു. ലീ ചിയുക്ക് ഇ യു 21-9, 25-23 എന്ന സ്കോറിനാണ് ശ്രീകാന്തിനെ തോൽപ്പിച്ചത്.