തിരുവനന്തപുരം: ജയൻ കലാസാംസ്‌കാരിക വേദിയുടെ ജയൻ–രാഗമാലിക പുരസ്‌കാരം സാംസ്‌കാരിക വേദി രക്ഷാധികാരി ശ്രീകുമാരൻ തമ്പി നടി ഷീലയ്ക്ക് സമ്മാനിച്ചു. ടാഗോർ തിയേറ്ററിൽ നടന്ന ജയൻ സ്മൃതി വി.എസ്.ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഭദ്രദീപം തെളിച്ചു. വേദി ചെയർമാൻ ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. മൈഥിലി, സബീർ തിരുമല, എലിസബത്ത് ജോർജ്ജ്, ഫാദർ സുനിൽ കുമാർ എന്നിവർ സംസാരിച്ചു. വേദി പ്രസിഡന്റ് ജയരാജ് സ്വാഗതം പറഞ്ഞു. ചലച്ചിത്ര പിന്നണി ഗായകരുടെ ഗാനസന്ധ്യയും അരങ്ങേറി. നിർദ്ധനരായ രോഗികൾക്ക് വീൽചെയർ വിതരണവും സാമ്പത്തികസഹായവും നൽകി.