kpcc

തിരുവനന്തപുരം :തയ്യൽ തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രവർത്തകർ വാളയാർ സംഭവത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് പടിക്കൽ മെഴുകുതിരി തെളിയിച്ച് നടത്തിയ പ്രതിഷേധ സംഗമ ജ്വാല ടി. ശരത് ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് കെ.ജയരാമൻ അദ്ധ്യക്ഷത വഹിച്ചു.ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ജി.സുബോധൻ മുഖ്യപ്രഭാഷണം നടത്തി.തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബാബു അമ്മവീട് നേതാക്കളായ എൽ. രാജമോഹൻ,ബാബു പണിക്കർ,കാരാളി രാജൻ,ചന്ദ്രബാബു,കോമളവല്ലി,ജേക്കബ് ഫെർണാണ്ടസ്,മുത്തുസ്വാമി,എ.കരീം, സുധകുമാരി,ബിന്ദുസജീവ്,ഷീബ,ചന്ദ്രമോഹൻ,ഷാഹൂൽ ഹമീദ്,ചെക്കകോണം മോഹൻ,ബി.നാഗരാജൻ,സുദർശനൻ, രജിതാ ടി.നായർ,എസ്.മുരളി,വിജയൻ ഒാസ്കാർ,വി.ബാലു,സരസ്വതി,കുറ്റിമൂട് രമ,ഉഷകുമാരി,പ്രസാദ് പുരുഷോത്തമൻ നായർ നന്ദിപറഞ്ഞു.