തിരുവനന്തപുരം:എ.ഐ.ഡി.എസ്.ഒ എട്ടാമത് ജില്ലാ വിദ്യാർത്ഥി സമ്മേളനം ഈശ്വരചന്ദ്ര വിദ്യാസാഗർ സാംസ്കാരിക കേന്ദ്രത്തിൽ സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ് ഉദ്ഘാടനം ചെയ്തു. ആൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം.ഷാജർഖാൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. എം.സുബ്രഹ്മണി മുഖ്യാതിഥിയായി. മേധാ സുരേന്ദ്രനാഥ്,​മിഥുൻ, ​ഷൈജു തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം എ.ഐ.ഡി.എസ്.ഒ സംസ്ഥാന പ്രസിഡന്റ് ബിനു ബേബി ഉദ്ഘാടനം ചെയ്തു. എസ്.യു.സി.ഐയുടെ (കമ്മ്യൂണിസ്റ്റ്)​ ജില്ലാസെക്രട്ടറി ആർ.കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.ഐ.ഡി.എസ്.ഒ ജില്ലാപ്രസിഡന്റായി ഗോവിന്ദ് ശശി,​ ജില്ലാസെക്രട്ടറിയായി എമിൽ .ബി.എസ് എന്നിവരെയും 22 അംഗ ജില്ലാകൗൺസിലിനെയും തിരഞ്ഞെടുത്തു.