വിതുര: ചായം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ഇന്ന് ചായം ഓൾസെയിന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും. വിതുര പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് അഡ്വ. സി.എസ്. വിദ്യാസാഗർ, അഡ്വ. ഉവൈസ്ഖാൻ എന്നിവരാണ് യു.ഡി.എഫ് പാനൽ നയിക്കുന്നത്. മുൻ തൊളിക്കോട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സി. പ്രഭാകരൻ. സി.പി.എം മുൻ തൊളിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. ഗോപാലകൃഷ്ണൻ എന്നിവർ എൽ.ഡി.എഫ് പാനലിന് നേതൃത്വം നൽകും. ബി.ജെ.പി മത്സരരംഗത്തില്ല. വോട്ട് രേഖപ്പെടുത്തുവാൻ ബാങ്കിലെ ഐഡി കാർഡിന് പുറമെ മറ്റൊരു തിരിച്ചറിയൽ രേഖ കൂടി ഹാജരാക്കണം. ഫലപ്രഖ്യാപനം ഇന്ന് വൈകിട്ട് നടക്കും.