gold

തിരുവനന്തപുരം:രാജ്യാന്തര വിമാനത്താവളത്തിൽ 25 ലക്ഷത്തിന്റെ സ്വർണവുമായി യാത്രക്കാരിയെ പിടികൂടി. ഇന്നലെ ദുബായിൽ നിന്നെത്തിയ ഇൻഡിഗോ 6 ഇ 038 വിമാനത്തിലെ യാത്രക്കാരി തിരുവല്ല സ്വദേശി അഞ്ജലിയാണ് (28) പിടിയിലായത്. പരിശോധനയ്ക്കിടെ സംശയം തോന്നിയ എയർ കസ്റ്റംസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ചെയിൻ രൂപത്തിലുള്ള 620 ഗ്രാം സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.കസ്റ്റഡിയിലെടുത്ത യാത്രക്കാരിയെ ചോദ്യം ചെയ്തുവരുന്നു. സ്വർണക്കടത്ത് സംഘത്തിലെ കാരിയറാണ് ഇവരെന്ന് സംശയിക്കുന്നു. കസ്റ്റംസ് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ കൃഷ്ണേന്ദു രാജ മിന്റുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് കമ്മിഷണർ രാമമൂർത്തി, സൂപ്രണ്ടുമാരായ ബൈജു, പുഷ്പ, ഇൻസ്പെക്ടർമാരായ ഷിബു, സുദർഷുറാം എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.