sisudinam

വിതുര: പൊന്നാംചുണ്ട് വാർഡിലെ ഇൗഞ്ചപ്പുരി,പൊന്നാംചുണ്ട്,മണലി അംഗൻവാടികളിൽ വിവിധ പരിപാടികളോടുകൂടി ശിശുദിനാഘോഷം സംഘടിപ്പിച്ചു.കേരളകൗമുദി വിതുര ബ്യൂറോയുടെയും,സർക്കുലേഷൻ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്.ശിശുദിനറാലി,നെഹ്റുഅനുസ്മരണസമ്മേളനം,കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ എന്നിവയുണ്ടായിരുന്നു.പൊന്നാംചുണ്ട് വാർഡ് മെമ്പർ മഞ്ജുഷാആനന്ദ് ഉദ്ഘാടനം ചെയ്തു.കേരളകൗമുദി നെടുമങ്ങാട് ഏരിയാ സർക്കുലേഷൻമാനേജർ പ്രദീപ് കാച്ചാണി,എക്സിക്യൂട്ടീവുകളായ അശ്വതി.ആതിര എന്നിവർ നേതൃത്വം നൽകി.അഗൻവാടികളിൽ വിവിധ വ്യക്തികൾ ഒരു വർഷത്തേക്ക് സ്പോൺസർ ചെയ്ത കേരളകൗമുദിയുടെ കുട്ടികളുടെ മാസികയായ മാജിക്സ്റ്റേറ്റിൻെറ വിതരണോദ്ഘാടനവും, ഇതോടൊപ്പം നടന്നു.അംഗൻവാടികളിൽ കേരളകൗമുദി കലണ്ടറും വിതരണം ചെയ്തു.