കല്ലമ്പലം:നാവായിക്കുളത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ടിടങ്ങളിൽ റബർ ഷീറ് മോഷണം നടന്നു.കരിമ്പുവിള അൻസർ ലാന്റിൽ അലിയാരുകുഞ്ഞിന്റെ വീടിനോട് ചേർന്നുള്ള തൊഴുത്തിൽ സൂക്ഷിച്ചിരുന്ന 100 ഷീറ്റുകളും,ഞാറയിൽക്കോണം ജെ.ബി മൻസിലിൽ ബദറുദ്ദീന്റെ വീടിനോട് ചേർന്നുള്ള തൊഴുത്തിൽ നിന്നും 80 ഷീറ്റുകളുമാണ് കവർന്നത്.ഇരുവരും കല്ലമ്പലം പൊലീസിൽ പരാതി നൽകി.15 ദിവസം മുമ്പും സമാന രീതിയിൽ ഈ പ്രദേശങ്ങളിൽ നിന്ന് റബർ ഷീറ്റ് മോഷണം പോയി

രുന്നു.