കല്ലമ്പലം:ഡിസംബർ ഒന്നു മുതൽ 3 വരെ കിളിമാനൂരിൽ നടക്കുന്ന കർഷകസംഘം ജില്ലാസമ്മേളനത്തിന്റെ ഭാഗമായി 24ന് രാവിലെ 9മുതൽ വൈകിട്ട് 5 വരെ നാവായിക്കുളം തൃക്കോവിൽവട്ടം വടക്കേവയൽ ഏലായിൽ മരമടി മത്സരം നടക്കും.മന്ത്രിമാർ,എം.എൽ.എമാർ തുടങ്ങിയവർ അതിഥികളായെത്തും.മരമടി വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.സ്വാഗതസംഘം രൂപീകരണ യോഗം കർഷകസംഘം ഏരിയാ സെക്രട്ടറി എസ്.ഹരിഹരൻ പിള്ള ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ:എൻ.രവീന്ദ്രൻ ഉണ്ണിത്താൻ (ചെയർമാൻ),എസ്. ഷൈൻ (കൺവീനർ)എന്നിവരെ തിരഞ്ഞെടുത്തു.