വിതുര: വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച ആറ് കോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. രജ്ഞിത് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം വി. വിജുമോഹൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം ജെ. വേലപ്പൻ, ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ. പ്രീത.പി.പി, ഡോ.അരുൺ. പി.വി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൽ.വി.വിപിൻ, എസ്.വിജയകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.അനിൽകുമാർ, ഷാഹുൽനാഥ് അലിഖാൻ, എം.ലാലി, എം.ശോഭന, ഡോ. എം.ഡി. ശശി തുടങ്ങിയവർ പങ്കെടുക്കും.
ആശുപത്രിയുടെ നിയന്ത്രണം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തതോടെ വികസനപ്രവർത്തനം സാദ്ധ്യമാക്കുന്നതിനായി അടിയന്തരമായി ആറ് കോടി രൂപ അനുവദിക്കുകയും നിർമ്മാണപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കുകയും ചെയ്തു. ആധുനിക സജ്ജീകരണങ്ങോടെ മൂന്ന് കോടി രൂപ വിനിയോഗിച്ച് മൂന്ന് നില മന്ദിരം നിർമ്മിക്കുകയും, 45 ലക്ഷം രൂപ മുടക്കി ഡയാലിസിസ്യൂണിറ്റും, 30 ലക്ഷം രൂപ വിനിയോഗിച്ച് മോർച്ചറിയൂണിറ്റും സ്ഥാപിച്ചു.