നെയ്യാറ്റിൻകര : അടുപ്പിലെ പുക അയൽവീട്ടിലേക്ക് എത്തുന്നത് തടയണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നെയ്യാറ്റിൻകര പ്ലാമൂട്ടുക്കട നല്ലൂവട്ടം ബിന്ദുഭവനിൽ സുഭദ്ര യാണ് പരാതിക്കാരി. അയൽക്കാരനായ സെൽവരാജിന്റെ വീട്ടിലെ അടുക്കളയിൽ നിന്നുള്ള പുക തന്റെ വീട്ടിൽ പ്രവേശിക്കുന്നത് തടയണമെന്ന് കുളത്തൂർ ഗ്രാമപഞ്ചായത്തധികൃതർക്ക് പരാതി നൽകിയിട്ട് ഫലമില്ലാതായപ്പോഴാണ് ഹൈക്കോടതിയിൽ പരാതി നൽകിയത്. സ്ഥലം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി പൊല്യൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അവർ നടത്തിയ പരിശോധനയിൽ പുക അയൽവീട്ടിലേക്ക് പ്രവേശിക്കുന്നതായി കണ്ടെത്തി. തുടർന്നാണ് പുക തടയാൻ നടപടി സ്വീകരിക്കണമെന്ന് കുളത്തൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്.