raju

കിളിമാനൂർ: ഇരു വൃക്കക്കളും തകരാറിലായ കുടുംബനാഥൻ ചികിത്സാ സഹായം തേടുന്നു. കുമ്മിൾ, കരീലപ്പച്ച ഈട്ടി വിളവിട്ടിൽ ഡി. രാജു (41)വാണ് വൃക്ക മാറ്റിവെക്കൽ ചികിത്സയ്ക്കായി സഹായം തേടുന്നത്. ഭാര്യയും പ്ലസ് വണ്ണിനും, ആറിലും പഠിക്കുന്ന രണ്ട് കുട്ടികളുമുള്ള രാജുവിന് സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇല്ല. വാടക വിട്ടിൽ കഴിയുന്ന ഈ കുടുംബത്തിന്റെ അത്താണി രാജുവായിരുന്നു. രോഗബാധിതനായതോടെ രാജുവിന് ജോലിക്ക് പോകാൻ കഴിയാതായതോടെ കുടുംബം പട്ടിണിയുടെ വക്കിലാണ്. ഒരു ദിവസത്തേക്ക് തന്നെ ആയിരത്തിൽപ്പരം രൂപയാണ് മരുന്നിനായി വേണ്ടത്. ഈ സാഹചര്യത്തിലാണ് ഒരു വൃക്കയെങ്കിലും മാറ്റി വച്ചില്ലെങ്കിൽ ജീവന് തന്നെ ആപത്താണന്ന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിനായി ഇരുപത്തിയഞ്ച് ലക്ഷത്തോളം രൂപ ചെലവ് വരും. ദൈനം ദിനം ആഹാരത്തിന് പോലും ഗതിയില്ലാത്ത ഈ കുടുംബം ഇത്രയും വലിയ തുക കണ്ടെത്താൻ നാട്ടുകാരുടെ സഹായം തേടുകയാണ്. രാജുവിന്റെ അക്കൗണ്ട് നമ്പർ എസ്.ബി.ഐ കുമ്മിൾ- 3838 8989421, IFSC Code -SBIN0070608.