കാട്ടാക്കട:കാട്ടാക്കട കൊറ്റംപള്ളി സി.എസ്.ഐ സഭയുടെ സുവർണജൂബിലി ആഘോഷം തുടങ്ങി.24ന് സമാപിക്കും.22വരെ ദിവസവും വൈകിട്ട് 6ന് സഭാദിന കൺവെൻഷൻ.24ന് നടക്കുന്ന സഭാദിന ആരാധനയ്ക്ക് ബിഷപ്പ് ധർമ്മരാജ് റസാലം മുഖ്യ കാർമ്മികത്വം വഹിക്കും. സ്റ്റാൻലി ജോൺ അദ്ധ്യക്ഷത വഹിക്കും.മഹായിടവക സെക്രട്ടറി ഡോ.പി.കെ.റോസ്ബിസ്റ്റ്, ഡി.എൻ.കാൽവിൻക്രിസ്റ്റോ, പോൾസൻ തുടങ്ങിയവർ സംസാരിക്കും.