പൂവച്ചൽ:ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പൂവച്ചൽ ഗ്രാമ പഞ്ചായത്തും വീരണകാവ് പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ജീവിത ശൈലീ രോഗനിർണയ ക്യാമ്പും സെമിനാറും ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ.ഷീബ അദ്ധ്യക്ഷത വഹിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ ശശിധരൻ ,ശ്രീകുമാർ,ബെയ്സൽ സാബു എന്നിവർ സംസാരിച്ചു.