ആര്യനാട്:ആര്യനാട് പാലം ജംഗ്ഷനിലും പരിസരങ്ങളിലും മാലിന്യ നിക്ഷേപം നടത്തുന്നതായി പരാതി.ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മാലിന്യങ്ങളാണ് ജംഷനിലും പാലത്തിന് സമീപത്തും നിക്ഷേപിക്കുന്നത്.ഇത്തരത്തിൽ നിക്ഷേപിക്കുന്ന മലിന്യം കരമനയാറിൽ വീഴുന്നതായും ആക്ഷേപമുണ്ട്.പഞ്ചായത്തും ആരോഗ്യ വകുപ്പും നടപടി സ്വീകരിക്കണമന്ന ആവശ്യം ശക്തമായിട്ടുണ്ട്.