general

ബാലരാമപുരം: ദേശീയപാത വികസനം ഇഴയുന്നതിനെതിരെ കരമന-കളിയിക്കാവിള ദേശീയപാത ആക്ഷൻ കൗൺസിൽ ബാലരാമപുരത്ത് പ്രതിഷേധജ്വാല സംഘടിപ്പിച്ചു.പ്രമുഖ ഗാന്ധിയൻ പി.ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ബാലരാമപുരത്ത് അടിപ്പാത നിർമ്മാണത്തിൽ വ്യാപാരികളുടെ ആശങ്ക പരിഹരിക്കണമെന്ന് അഡ്വ.എം.വിൻസെന്റ് എം.എൽ.എ ആവശ്യപ്പെട്ടു.ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,​ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്,ബി.ജെ.പി നേതാവ് പുന്നക്കാട് ബിജു,​​സി.പി.ഐ നേതാവ് ബാലരാമപുരം സലീം,​ആക്ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ,​ പ്രസിഡന്റ് എ.എസ്.മോഹൻകുമാർ,​ആർ.എസ്.ശശികുമാർ,​മണ്ണാങ്കൽ രാമചന്ദ്രൻ,​എസ്.എസ്.ലളിത്,​അഡ്വ.അനിരുദ്ധൻ നായർ,​ എൻ.ആർ.സി നായർ,​ആർ.ജി അരുൺദേവ്,​കുമരേശൻ,​ ഗിൽബർട്ട് എന്നിവർ സംസാരിച്ചു.

caption കരമന-കളിയിക്കാവിള ദേശീയപാത ആക്ഷൻ കൗൺസിൽ ബാലരാമപുരത്ത് സംഘടിപ്പിച്ച പ്രതിഷേധജ്വാല.