ബാലരാമപുരം:നരുവാമൂട് നടുക്കാട് പരുത്തൻപാറ സാൽവേഷൻ ആർമി എൽ.പി സ്കൂളിൽ ഗ്രന്ഥശാല സ്ഥാപിച്ചു.വാർഡ് മെമ്പർ കെ.രാകേഷ് ഉദ്ഘാടനം ചെയ്തു.സന്മാർഗ പ്രദായിനി ഗ്രന്ഥശാല പ്രസിഡന്റ് എൻ.ഡി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ പ്രഥമാദ്ധ്യാപകനായ അസ്സറിയുടെ നാമധേയത്തിൽ ആണ് ഗ്രന്ഥശാല സ്ഥാപിച്ചത്.പൂർവ വിദ്യാർത്ഥിയായിരുന്ന എൻ.ഡി രാമചന്ദ്രൻ നായരാണ് ഗ്രന്ഥശാല സ്കൂളിനു വേണ്ടി സമർപ്പിച്ചത്.ശിശുദിനാചരണത്തിന്റെ ഭാഗമായി ഘോഷയാത്രയും നടന്നു.