ബാലരാമപുരം: പ്രതിഭകളോടൊപ്പം പരിപാടിയുടെ ഭാഗമായി പൂങ്കോട് എസ്.വി.എൽ.പി.എസിലെ വിദ്യാർത്ഥികൾ ചെണ്ടവാദ്യക്കാരൻ മോഹനനെ വീട്ടിലെത്തി ആദരിച്ചു.മോഹനന്റെ വീടായ പൂങ്കോട് മാങ്കുളത്തിൽ ഉഷസ് ഭവനിലെത്തിയ കുട്ടികളോട് സംവദിക്കാൻ ജീവിതാനുഭവങ്ങൾ ഒരുപാടുണ്ടായിരുന്നു.മേളം മുഴക്കി വാദ്യകലയെ കുരുന്നുകൾക്ക് പരിയചയപ്പെടുത്തി കൊടുക്കാനും മോഹനൻ മറന്നില്ല.കൗതുകത്തോടെയാണ് കുരുന്നുകൾ ചെണ്ടമേളം വീക്ഷിച്ചത്. അമ്മാവൻ വാസുദേവനായിരുന്നു ചെണ്ടവാദ്യക്കലയിൽ മോഹനന്റെ ഗുരുനാഥൻ.അമ്മാവന്റെ മരണശേഷം വാസുദേവ മെമ്മോറിയൽ ട്രസ്റ്റ് രൂപീകരിച്ച് താത്പര്യമുള്ള കലാകാരൻമാർക്ക് പരിശീലനവും നൽകി വരുന്നു.ഇപ്പോൾ 35 ശിഷ്യൻമാരുണ്ട്. മകനും നല്ലൊരു ചെണ്ടവിദ്വാനാണ്.പതിനഞ്ചോളം കുരുന്നുകൾ പ്രഥമാദ്ധ്യാപിക കുമാരി ഷീല,അദ്ധ്യാപകരായ എസ്.ബി.ഷൈല,ബി.എസ്.ലതകുമാരി എന്നിവരോടൊപ്പം മോഹനന്റെ വസതിയിലെത്തിയത്.