ബാലരാമപുരം: ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നേമം ബ്ലോക്ക് പഞ്ചായത്ത് പൂങ്കോട് ഡിവിഷൻ സംഘടിപ്പിച്ച ഐ.ആം.ദ ബെസ്റ്ര് പ്രശ്നോത്തരി അയണി മൂട് രമ്യാ കല്യാണമണ്ഡപത്തിൽ ബ്ലോക്ക് മെമ്പർ എസ്.വീരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. എൽ.പി,​യു.പി,​എച്ച്.എസ്,​എച്ച്.എസ്.എസ് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്.ഗിരീഷ് പരുത്തിമഠം പ്രശ്നോത്തരി നയിച്ചു.ജവഹർലാൽ നെഹ്റുവിന്റെ ജീവിതം,​ഇൻഡ്യൻ സ്വാതന്ത്ര്യസമരം,​ഭാഷ,​സാഹിത്യം,​സംസ്കാരം എന്നിങ്ങനെ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് ചോദ്യാവലി തയാറാക്കിയത്.എൽ.പി വിഭാഗത്തിൽ താന്നിവിള കുഴിവിള എൽ.പി.എസിലെ ആരോമൽ,​യു.പി വിഭാഗത്തിൽ നേമം ഗവ.യു.പി.എസിലെ സച്ചിൻ.എ.ജോർജ്ജ്,എച്ച്.എസ്.വിഭാഗത്തിൽ നേമം വി.വി.എച്ച്.എസിലെ എ.എ.അദ്വൈത്.എം,അഭവ് ശങ്കർ,​എച്ച്.എസ്.എസ് വിഭാഗത്തിൽ ഊരൂട്ടമ്പലം ശ്രീസരസ്വതി വിദ്യാലത്തിലെ സി.ജെ. ആർദ്രാ കൃഷ്ണൻ,​അജ്ഞന ജയൻ എന്നിവർ ജേതാക്കളായി.പള്ളിച്ചൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബികാദേവി സമ്മാനദാനം നിർവഹിച്ചു.